Vijitha S

Vijitha Sവിജിത എന്ന വ്യക്തി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലേഖനങ്ങൾ എഴുതാൻ വളരെ താല്പര്യമുള്ള വ്യക്തിയാണ്. കൂടാതെ ചില ഓൺലൈൻ പ്ലാറ്റഫോമുകളിൽ അവർ അവരുടെ ലേഖനങ്ങളും മറ്റും പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഈ എഴുത്തിനോടും, ഭാഷയോടുമുള്ള താല്പര്യമാണ് ഇവർക്ക് അസ്‌ട്രോസാജിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. കുട്ടിക്കാലം മുതൽ തന്നെ ജ്യോതിഷപരമായ കാര്യങ്ങൾ അറിയാനും, മനസ്സിലാക്കാനും ഒരു ജിത്നാസ ഇവർക്കുണ്ടായിരുന്നു. വാരഫലം, വാർഷികഫലം, വിഷുഫലം, എന്നിവയോടുള്ള താല്പര്യം ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ  കുറിച്ച് അറിയാനുള്ള താല്പര്യത്തെ ഉണർത്തി. 

ഈ ചെറിയ അറിവ് ആളുകളിലേക്ക് എത്തിക്കാൻ അസ്‌ട്രോസാജ് ഒരു തലം ഒരുക്കിക്കൊടുത്തു എന്ന് തന്നെ പറയാം. ഇതിനുപരി അസ്‌ട്രോസാജ് ഇവരുടെ ഈ പരിമിതമായ അറിവിനെ വിശാലമാക്കി ആളുകളുടെ മുന്നിൽ എത്തിക്കാൻ ശ്രമിച്ചതിൽ നല്ലൊരു ഭാഗം നേടിയെടുക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.